പട്ടികവര്‍ഗ പദവി: എതിര്‍ത്തില്ലെന്ന് ഡോ. കോയ |
ന്യൂഡല്‍ഹി: ലക്ഷദ്വീപുകാര്‍ക്കു ദ്വീപിനു പുറത്തു ജനിക്കുന്ന കുട്ടികള്‍ക്കു പട്ടികവര്‍ഗ പദവി നല്‍കാനുള്ള ഭരണഘടനാ ഭേദഗതി ബില്‍ പ്രതിപക്ഷ ബഹളത്തിനിടയില്‍ പാസാക്കിയെടുത്തതിനെ താന്‍ എതിര്‍ത്തുവെന്ന പ്രചരണം വാസ്‌തവ വിരുദ്ധമാണെന്നു ലക്ഷദ്വീപ് എം.പി. ഡോ. പി.പി കോയ അറിയിച്ചു. ദ്വീപിനു പുറത്തു ജനിക്കുന്ന എല്ലാ ദ്വീപുകാര്‍ക്കും പട്ടിക വര്‍ഗ പദവി ലഭ്യമാക്കുമെന്നുള്ളതു കഴിഞ്ഞ തെരഞ്ഞെടുപ്പു പ്രകടന പത്രികയിലെ തന്റെ പ്രധാനപ്പെട്ട വാഗ്‌ദാനമായിരുന്നുവെന്ന് ഡോ. കോയ ചൂണ്ടിക്കാട്ടി. അതനുസരിച്ച് 2006 മേയ് 12 നു ലോക്‌സഭയില്‍ സ്വകാര്യ ബില്‍ അവതരിപ്പിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുന്‍കേന്ദ്ര മന്ത്രി പി.എം. സയീദിന്റെ മകന് ഈ ബില്‍ പാസാക്കുക വഴി പ്രയോജനം കിട്ടുമോ ഇല്ലയോ എന്നുള്ളതല്ല പ്രശ്‌നമെന്നും ദ്വീപിനു പുറത്തു ജനിക്കുന്ന ആയിരക്കണക്കിനു കുട്ടികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നുവെന്നുള്ളതാണെന്നു പ്രസക്‌തമെന്നും ഡോ. കോയ വ്യക്‌തമാക്കി. ബില്‍ പാര്‍ലമെന്റില്‍ പാസാക്കിയതില്‍ സന്തോഷമുണ്ട്. ബില്‍ മന്ത്രിസഭയെക്കൊണ്ട് അംഗീകരിപ്പിക്കുന്നതിലും കഴിഞ്ഞ സമ്മേളനത്തില്‍ തന്നെ പാസാക്കിക്കുന്നതിലും യു.പി.എ. സര്‍ക്കാരിന്റെയും കേന്ദ്ര കൃഷിമന്ത്രിയും എന്‍.സി.പി. നേതാവുമായ ശരത് പവാറിന്റെയും സഹായം ലഭിച്ചിട്ടുണ്ടെന്നും കോയ അറിയിച്ചു. |
Saturday, 27 December 2008
ചൂടു പിടിക്കുന്ന സംവരണ വിവാദം......
Subscribe to:
Post Comments (Atom)
No comments:
Post a Comment