കോണ്ഗ്രസ് പ്രസിഡന്‍റ് സോണിയ ഗാന്ധി ഇന്നലെ ലക്ഷദ്വീപ് സന്ദര്‍ശിച്ചു. കൊച്ചിയില്‍ നിന്നു അഗത്തിയിലെക്ക് പോയ സോണിയ അവിടെ നിന്നു ആന്ത്രോത്ത് ദ്വീപിലേക്ക് പോയി. ശ്രീ പി. എം. സൈത് അവര്‍കളുടെ വീട് സന്ദര്‍ശിച്ചു. ഒരു വന്‍ ജനാവലി സോണിയ വരുന്നതും കാത്തുനിന്നിരുന്നു. ആന്ത്രോതില്‍ നിന്നും കവരതിയിലെക്ക് പോയ സോണിയ അവിടെ പഞ്ചായത്ത് മൈതാനിയില്‍ നടന്ന യോഗത്തെ അഭിസംബോധന ചെയ്തു.
സോണിയ ഗാന്ധിയുടെ പരിപാടി കോണ്ഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടുന്നതിന്റെ ഒരുക്കങ്ങളുടെ മുന്നോടിയാണെന്ന് നിരീക്ഷകര്‍ കരുതുന്നു. ശ്രീ. പി. എം. സൈത് ലക്ഷദ്വീപിനെ രാഷ്ട്രിയ ഭേദമില്ലാതെ സ്വധീനിച്ചിരുന്ന വ്യക്തിയാണ്. അത് കൊണ്ടു തന്നെ ആകണം സോണിയ സന്ദര്‍ശനം ശ്രീ. സൈതിന്റെ ദ്വീപ് ആയ ആന്ത്രോതിനെയും ഉള്‍പെടുത്തി വീട് സന്ദര്‍ശനം നടത്തിയതെന്ന് കരുതപ്പെടുന്നു. വരുന്ന തെരഞ്ഞെടുപ്പില്‍ കോണ്ഗ്രസ് തങ്ങളുടെ ഉറച്ച സീറ്റ് ആയി ലക്ഷദ്വീപിനെ കരുതുന്നുണ്ട്.
Tuesday, 16 December 2008
Subscribe to:
Post Comments (Atom)
No comments:
Post a Comment