കൊച്ചി: കവരത്തിയില്‍ മസ്‌ജിദുള്‍ മനാര്‍ മാനേജിങ് കമ്മിറ്റിയുടെ
നേതൃത്വത്തില്‍ ഡിസംബര്‍ 8ന് ഈദ്‌ഗാഹ് നടത്തുന്നതിന് കവരത്തി
പഞ്ചായത്ത് മൈതാനി അനുവദിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. അന്ന്
രാവിലെ 6 മുതല്‍ ഉച്ചയ്‌ക്ക് 12 വരെ മൈതാനത്ത് മൈക്ക് ഉപയോഗിക്കാനും
അനുമതി നല്‍കണമെന്ന് ജസ്റ്റിസ് വി. ഗിരി വ്യക്തമാക്കി. ലക്ഷദ്വീപ്
അഡ്‌മിനിസ്‌ട്രേറ്ററും പഞ്ചായത്ത് അധികൃതരുമാണ് ഇതിനാവശ്യമായ നടപടി
എടുക്കേണ്ടത്.
മസ്‌ജിദുള്‍ മനാര്‍ മാനേജിങ് കമ്മിറ്റിക്കുവേണ്ടി കെ.ബി. അബ്ദുള്‍ഖാദറും
ലക്ഷദ്വീപ് കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ ജില്ലാ ഘടകത്തിനുവേണ്ടി
സെക്രട്ടറി ടി.പി. മുഹമ്മദ് ഖലീലും നല്‍കിയ ഹര്‍ജി ഫയലില്‍
സ്വീകരിച്ചുകൊണ്ടാണ് ഈ ഇടക്കാല ഉത്തരവ്.
2008 ഒക്‌ടോബര്‍ 1ന് ഈദുല്‍ഫിത്തറിന് ഇവര്‍ക്ക് മൈതാനി
അനുവദിച്ചെങ്കിലും പിന്നീട് അനുമതി പിന്‍വലിക്കപ്പെട്ടിരുന്നു. അനുമതി
പിന്‍വലിച്ചുകൊണ്ടുള്ള ഈ ഉത്തരവിനെ ഹര്‍ജിയില്‍ ചോദ്യംചെയ്യുന്നുണ്ട്
No comments:
Post a Comment