Sunday, 21 December 2008

ലക്ഷദ്വീപിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം സ്‌തംഭിച്ചു.

എന്‍.എസ്‌.യു.ഐ. ലക്ഷദ്വീപ്‌ ഘടകത്തിന്റെ ആഹ്വാന പ്രകാരം
നടന്ന പ്രതിഷേധ സമരങ്ങള്‍ കാരണം ലക്ഷദ്വീപിലെ എല്ലാ വിദ്യാഭ്യാസ
സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം സ്‌തംഭിച്ചു. ഇന്നലെ ചെതലത്ത്‌ ദ്വീപില്‍
എന്‍.എസ്‌.യു. പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ അതിക്രമിച്ച്‌
കയറി മര്‍ദ്ദിച്ച്‌ പരിക്കേല്‍പ്പിച്ച സാമൂഹ്യ ദ്രോഹികള്‍ക്കെതിരെ
നടപടിയെടുക്കണമെന്നാവശ്യപ്പെട്ട്‌ കൊണ്ടായിരുന്നു പഠിപ്പ്‌ മുടക്ക്‌
സമരം.

1 comment:

  1. ആദ്യമായിട്ടാണു ഈ ബ്ലോഗില്‍ വരുന്നതു. “ദ്വീപില്‍”
    നിന്നുള്ള വിശേഷങ്ങള്‍ താ‍ങ്കള്‍ കൂടുതല്‍ കൂടുതല്‍ എഴുതുക. നിങ്ങളും കേരളക്കാര്‍ തന്നെ ആണല്ലൊ! നിങ്ങളു പറയുന്ന വന്‍‌കരലില്‍ താമസിക്കുന്ന ഞങ്ങള്‍ക്കു നിങ്ങള്‍ താമസിക്കുന്ന കൊച്ചു ദ്വീപിലെ വിവരങ്ങള്‍ അറിയാന്‍ ഒത്തിരി താല്പര്യമുണ്ട്. രാഷ്ട്രീയം ഒഴിച്ചു, മാനുഷികമായ കാര്യങ്ങള്‍, നിത്യ സംഭവങ്ങള്‍, പ്രക്രുതി, കാലാവസ്ഥ, കൊച്ചുകൂട്ടുകാരുടെ വിശേഷങ്ങള്‍, അവിടത്തെ ജീവിത രീതികള്‍, ആഹാരങ്ങള്‍, കറികള്‍, പലഹാരങ്ങള്‍, ഇതുമാതിരി മനുഷ്യര്‍ക്ക് സ്നേഹവും നിത്യജീവിതത്തില്‍ ഒഴിച്ചുകൂടുവാനകാത്തതു മായ കാര്യങ്ങള്‍ എഴുതുമോ?

    സ്നേഹത്തോടെ

    ReplyDelete