Wednesday, 17 December 2008
എസ്. ടി. സ്റ്റാറ്റസ് - ലക്ഷദ്വീപിനു പുറത്ത് ജനിക്കുന്നവര്‍ക്കും- സോണിയ
കോണ്ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി കവരത്തിയില്‍ ശ്രീ. പി. എം സെയ്ത് മൂന്നാം ചരമവാര്ഷികത്തോട് അനുബന്ധിച്ച് നടന്ന സമ്മേളനത്തില്‍ സംസാരിക്കവേ, ലക്ഷദ്വീപിനു പുറത്ത് വെച്ചു ലക്ഷദ്വീപുകാരായ ദമ്പതിമാര്‍ക്ക് ഉണ്ടാകുന്ന കുട്ടികള്‍ക്കും എസ്.ടി. സംവരണം ലഭിക്കുന്നതിനുള്ള ബില്‍ ഈ പാര്‍ലമെന്റ് സമ്മേളനത്തില്‍ തന്നെ അവതരിപ്പിക്കുമെന്ന് പ്രഖ്യപിച്ചു .
ശ്രീമതി സോണിയ ഭീകര പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കോണ്ഗ്രസ് അനുയായികള്‍ യു. പി. എ. സര്‍കാരിനെ പിന്തുണ നല്‍കണമെന്നും ആവശ്യപ്പെട്ടു. ലക്ഷദ്വീപില്‍ യു. പി. എ സര്‍കാര്‍ വന്നതിനു ശേഷം ആരംഭിച്ച കാര്യങ്ങള്‍ സോണിയ തന്‍റെ പ്രസംഗത്തില്‍ സൂചിപ്പിച്ചു.
Subscribe to:
Post Comments (Atom)
What is the benefit for people of Lakshadweep island from giving S.T status to those not residing inside the island??
ReplyDeletei think this status is assigned to islanders because they are living in the islands.........