Wednesday, 24 December 2008

ലക്ഷദ്വീപ്‌ സംവരണനിയമഭേദഗതി പാസാക്കി



ന്യൂഡല്‍ഹി: 37 വര്‍ഷമായി തര്‍ക്കത്തിലായിരുന്ന ലക്ഷദ്വീപിലെ സംവരണ പ്രശ്‌നം സംബന്ധിച്ചുള്ള ബില്‍ പാര്‍ലമെന്റ്‌ പാസാക്കി.

ചര്‍ച്ച കൂടാതെ ബില്ലുകള്‍ പാസാക്കുന്നതില്‍ പ്രതിഷേധിച്ച്‌ ഇടതുപക്ഷം ഉയര്‍ത്തിയ ബഹളത്തിനിടെയാണ്‌ ഭരണഘടനയിലെ പട്ടികവര്‍ഗ നിയമം ഭേദഗതി ചെയ്‌തുകൊണ്ടുള്ള ബില്‍ പാസാക്കിയത്‌. ലക്ഷദ്വീപില്‍ ജനിക്കുന്നവര്‍ക്കു മാത്രം പട്ടികവര്‍ഗ സംവരണം ലഭിക്കുന്നത്‌ മാറ്റിക്കൊണ്ടുള്ള ബില്ലാണ്‌ ഇന്നലെ മന്ത്രി പി.ആര്‍ കിണ്ഡ്യ അവതരിപ്പിച്ചത്‌. ലക്ഷദ്വീപില്‍ നിന്നുള്ള മാതാപിതാക്കളുടെ കുട്ടികള്‍ ലക്ഷദ്വീപിനു പുറത്താണ്‌ ജനിക്കുന്നതെങ്കില്‍ സംവരണം അനുവദിച്ചിരുന്നില്ല. നിയമം പാസായതോടെ ഇതിനു മാറ്റമായി.

No comments:

Post a Comment