Sunday, 4 January 2009

ദേശീയ സ്‌കൂള്‍ അത്‌ലറ്റിക്‌സ്: നാല് ടീമുകള്‍ എത്തി


കൊച്ചി: അമ്പത്തിനാലാമത് ദേശീയ സ്‌കൂള്‍സ് അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിനായി കൊച്ചിയിലേക്ക് ടീമുകള്‍ എത്തിത്തുടങ്ങി. ഏഴിന് തുടങ്ങുന്ന ദേശീയ മീറ്റിനായി നാല് ടീമുകളാണ് ഞായറാഴ്ച കൊച്ചിയില്‍ എത്തിയത്.
ഞായറാഴ്ച രാത്രിയോടെ ഗൊരഖ്പൂര്‍ എക്‌സ്പ്രസില്‍ മധ്യപ്രദേശ് ടീമും കൊച്ചിയില്‍ എത്തി. ലക്ഷദ്വീപ് ടീമും ഞായറാഴ്ച എത്തിച്ചേര്‍ന്നു. അനൗദ്യോഗികമായാണെങ്കിലും ഹിമാചല്‍ പ്രദേശിന്റെ ടീമിലെ പകുതി അംഗങ്ങളും ഇപ്പോള്‍ കൊച്ചിയിലുണ്ട്

No comments:

Post a Comment