ലക്ഷദ്വീപ് നിവാസികളെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രാധാന്യമുള്ള ഒരു ബില്‍ ഇന്നലെ ലോകസഭയില്‍ അവതരിപ്പിച്ചു. ലക്ഷദ്വീപിനു പുറത്ത് ജീവിക്കുന്ന ദ്വീപുകാരായ ആളുകള്‍ക്ക് ഉണ്ടാകുന്ന കുട്ടികള്‍ക്ക് സംവരണം നല്‍കിക്കൊണ്ടുള്ള ബില്‍ ആണ് സഭ പാസാക്കിയത്.
ഇത് ദ്വീപുകള്‍ക്ക് ഒരു മാറ്റത്തിനു കാരണമായേക്കാം. കൂടുതല്‍ ആളുകള്‍ ഒരു പക്ഷെ ഇനി കരയിലേക്ക് സ്ഥിര താമസം മാറുന്നതിനു തയാര്‍ ആയേക്കാം. ഇന്നു നിലവില്‍ സംവരണം എന്നത് ദ്വീപില്‍ ജീവിക്കണം എന്ന നൂലാമാലയില്‍ നിന്നു പുറത്തേക്ക് മാറിയിരിക്കുന്നു. ഇതിനെ ചരിത്രപരം എന്ന് വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല. ദ്വീപ് നിവാസികളുടെ ജീവിതത്തില്‍ ദൂര വ്യാപകമായ ഫലങ്ങള്‍ ഉണ്ടാക്കുവാന്‍ ഈ നിയമം ഇടയാക്കും.
രസകരമായ ഒരു കാര്യം, ഇനി അടുത്ത തലമുറകള്‍ ഒരു പക്ഷെ ദ്വീപുകാരും , കരയില്‍ താമസിക്കുന്ന ദ്വീപുകരും എന്ന് സ്വയം പരിചയപ്പെടുത്തുന്ന ഒരു കളം ഉണ്ടായിക്കൂടെന്നില്ല എന്നതാണ്......
ഒരു പക്ഷെ.................ഈ നിയമം ദ്വീപു നിവാസികള്‍ക്ക് ആധുനിക ലോകവുമായും മറ്റു സംസ്കാരങ്ങളും ആയും ഇഴുകിചെരുന്നതിനു സഹായകമായേക്കാം എന്നതും കൂടിയാണ്.....
ഏതായാലും ഇതിന്റെ പ്രതികരണങ്ങള്‍ അറിയുവാന്‍ ആഗ്രഹിക്കുന്നു.........
എഴുതുക...........
Wednesday, 24 December 2008
Subscribe to:
Post Comments (Atom)
No comments:
Post a Comment