Saturday, 18 July 2009

കോഴിക്കോട്‌, ലക്ഷദ്വീപ്‌ തിര. ഹര്‍ജികളില്‍ നോട്ടീസായി

കോഴിക്കോട്‌, ലക്ഷദ്വീപ്‌ ലോക്‌സഭാ മണ്ഡലങ്ങളിലേക്ക്‌ നടന്ന തിരഞ്ഞെടുപ്പിനെ ചോദ്യം ചെയ്യുന്ന രണ്ട്‌ ഹര്‍ജികളില്‍ ഹൈക്കോടതി നോട്ടീസിനുത്തരവിട്ടു. ഹര്‍ജികള്‍ ആഗസ്‌ത്‌ 17ലേക്കാണ്‌ ജസ്റ്റിസ്‌ വി. രാംകുമാര്‍ മാറ്റിയിട്ടുള്ളത്‌.

കോഴിക്കോട്‌ മണ്ഡലത്തില്‍ യുഡിഎഫിലെ എം.കെ. രാഘവന്റെ തിരഞ്ഞെടുപ്പ്‌ റദ്ദാക്കണമെന്നാവശ്യപ്പെട്ട്‌ എല്‍ഡിഎഫ്‌ സ്ഥാനാര്‍ഥി മുഹമ്മദ്‌ റിയാസാണ്‌ ഹര്‍ജി നല്‍കിയിട്ടുള്ളത്‌. തന്നെ വ്യക്തിത്വഹത്യ നടത്തിയെന്നും അപരന്മാരെ നിര്‍ത്തി ലഭിക്കാവുന്ന വോട്ടുകള്‍ ഇല്ലാതാക്കിയെന്നുമാണ്‌ ഹര്‍ജിക്കാരന്റെ പരാതി. 838 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ്‌ ജയിച്ച സ്ഥാനാര്‍ഥിക്ക്‌ കിട്ടിയിട്ടുള്ളതെന്നും ചൂണ്ടിക്കാണിക്കുന്നു.

മുന്‍ എംപിയും എല്‍ഡിഎഫ്‌ സ്ഥാനാര്‍ഥിയുമായ ഡോ. പൂക്കുഞ്ഞിക്കോയയാണ്‌ ലക്ഷദ്വീപില്‍ യുഡിഎഫിലെ ഹംദുള്ള സെയ്‌തിന്റെ തിരഞ്ഞെടുപ്പിനെതിരെ കോടതിയിലെത്തിയിട്ടുള്ളത്‌. വ്യക്തിത്വ ഹത്യ നടത്തിയെന്നും തിരഞ്ഞെടുപ്പുക്രമക്കേട്‌ നടന്നുവെന്നുമാണ്‌ പരാതി.

1 comment: