മട്ടാഞ്ചേരി:കൊച്ചി വഴി ലക്ഷദ്വീപിലേക്ക് പോകുന്ന യാത്രക്കാര്‍ക്ക് മികച്ച സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ സ്ഥാപിച്ച പാസഞ്ചേഴ്‌സ് റിപ്പോര്‍ട്ടിങ് സെന്ററിന്റെ ഉദ്‌ഘാടനം ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റര്‍ ജെ.കെ. താദു നിര്‍വഹിച്ചു. ലക്ഷദ്വീപ് എം.പി. ഹംദുള്ള സെയ്‌തിന്റെ സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങ്. ദ്വീപിലേക്കുള്ള എല്ലാ യാത്രക്കാര്‍ക്കും ഒരു കേന്ദ്രത്തില്‍ നിന്നുതന്നെ എല്ലാ സഹായങ്ങളും ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് അധികൃതര്‍ പറഞ്ഞു. യാത്രക്കാരുടെ ലഗേജുകള്‍ സ്‌കാനിങ് നടത്തി കപ്പലില്‍ എത്തിക്കും. നേരത്തെ ബെര്‍ത്തില്‍ നിന്ന് യാത്രക്കാര്‍ തന്നെ ലഗേജുകള്‍ ചുമന്നുകൊണ്ടുപോകുകയായിരുന്നു. കപ്പല്‍ ഏതു ബര്‍ത്തില്‍ കിടന്നാലും അവിടേക്ക് ലഗേജുകള്‍ എത്തിക്കാന്‍ സൗകര്യമേര്‍പ്പെടുത്തുമെന്നും അധികൃതര്‍ പറഞ്ഞു.
സുരക്ഷാ ഏര്‍പ്പാടുകള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കൂടിയാണ് ഈ കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചിട്ടുള്ളത്. ലക്ഷദ്വീപിലേക്കുള്ള കപ്പലുകളില്‍ സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് കേന്ദ്ര ആഭ്യന്തരവകുപ്പ് നിര്‍ദേശിച്ചിരുന്നു.

WHAT USE, IF THERE IS NO SHIP???
ReplyDeleteTHERE WAS NOT A SINGLE SHIP THIS MONTH TO MINICOY...
SAIEED
MINCOY.
There is no parking facilities.............
ReplyDeleteno tea, cofee available................
very difficult for the pasengers