Thursday, 9 July 2009

മൂര്‍ക്കോത്ത് രാമുണ്ണി അന്തരിച്ചു


എഴുത്തുകാരനും നയതന്ത്രവിദഗ്ദനുമായിരുന്ന മൂര്‍ക്കോത്ത്‌ രാമുണ്ണി(95) അന്തരിച്ചു. തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലായിരുന്നു അന്ത്യം. റിട്ടയര്‍ഡ് വിങ്‌ കമാന്‍ഡറും വടക്കുകിഴക്കന്‍ മേഖലയില്‍ ലഫ്‌റ്റനന്‍റ് ഗവര്‍ണറുമായിരുന്നു. കേരളത്തില്‍ നിന്നുള്ള ആദ്യഫൈറ്റര്‍ പൈലറ്റ് കൂടിയായിരുന്നു മൂര്‍ക്കോത്ത് രാമുണ്ണി.
1915 സപ്‌തംബര്‍ 15 നായിരുന്നു മൂര്‍ക്കോത്ത് രാമുണ്ണി ജനിച്ചത്. പ്രമുഖ സാഹിത്യകാരനായ മൂര്‍ക്കോത്ത്‌ കുമാരന്‍റെ മകനാണ്‌. രണ്ടാം ലോകമഹായുദ്ധകാലത്ത്‌ റോയല്‍ എയര്‍ഫോഴ്‌സില്‍ പൈലറ്റായിരുന്നു. ഇന്ത്യക്ക് സ്വാ‍തന്ത്ര്യം ലഭിച്ചതിനെ തുടര്‍ന്ന് സൈനിക ഉദ്യോഗം രാജിവച്ച് സിവില്‍ സര്‍വ്വീസില്‍ പ്രവേശിക്കുകയായിരുന്നു.തലശ്ശേരി സെന്റ്‌ ജോസഫ്‌സ്‌ സ്‌കൂള്‍, ബി.ഇ.എം.പി സ്‌കൂള്‍, ഗവ.ബ്രണ്ണന്‍ കോളേജ്‌, മദ്രാസ്‌ പ്രസിഡന്‍സി കോളേജ്‌ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. മദ്രാസ്‌ ഫ്‌ളൈയിങ്ങ്‌ ക്ലബില്‍ നിന്ന്‌ പൈലറ്റ്‌ ലൈസന്‍സ്‌ എടുത്തു. യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ എയര്‍ഫോഴ്‌സില്‍ ചേര്‍ന്നു. പിന്നീട്‌ എയര്‍ഫോഴ്‌സ്‌ ഹെഡ്‌ക്വാര്‍ട്ടേഴ്‌സില്‍ പി.എസ്‌.4 എന്ന തസ്‌തികയില്‍ നിയമിതനായി. ഈ തസ്‌തികയിലെത്തുന്ന ആദ്യ ഇന്ത്യക്കാരനായിരുന്നു അദ്ദേഹം.

1953 ല്‍ ജവഹര്‍ലാല്‍ നെഹ്‌റു എയര്‍ഫോഴ്‌സില്‍ നിന്ന്‌ ഐ സി എസിലേക്ക്‌ നേരിട്ട്‌ എടുത്ത 10 പേരില്‍ ഒരാളായിരുന്നു മൂര്‍ക്കോത്ത്‌ രാമുണ്ണി. നാഗാലാന്‍ഡില്‍ ഏറെക്കാലം സേവനമനുഷ്ടിച്ചിരുന്നു. നാഷണല്‍ ഡിഫന്‍സ്‌ അക്കാദമിയുടെ ആദ്യ പരിശീലക തലവനായിരുന്നു. നേപ്പാള്‍, ലക്ഷദ്വീപ്‌, ധാക്ക എന്നിവിടങ്ങളിലെ സേവനത്തിന്‌ ശേഷം 1977 ല്‍ സര്‍വ്വീസില്‍ നിന്ന് വിരമിച്ചു.
അറ്റ്‌ലസ്‌ ഓഫ്‌ ലക്ഷദ്വീപ്‌, യൂണിയന്‍ ടെറിട്ടറി ഓഫ്‌ ലക്ഷദ്വീപ്‌, ദ വേള്‍ഡ്‌ ഓഫ്‌ നാഗാസ്‌, ഏഴിമല, ദ സ്‌കൈ വാസ്‌ ദി ലിമിറ്റ്‌, ഇന്ത്യാസ്‌ കോറല്‍ ഐലന്‍ഡ്‌സ്‌ ഇന്‍ ദ അ റേബ്യന്‍ സീ-ലക്ഷദ്വീപ്‌ എന്നിവയാണ്‌ ഇംഗ്ലീഷിലുള്ള കൃതികള്‍.
മലയാളത്തിലുള്ള പുസ്‌തകങ്ങള്‍.

സര്‍വീസില്‍ നിന്നു വിരമിച്ച ശേഷം തലശ്ശേരി ബ്രണ്ണന്‍ കോളേജിന്‌ സമീപത്തായിരുന്നു താമസം. ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ട്‌ ഫൗണ്ടേഷന്‍ പ്രസിഡന്റ്‌, ഗുണ്ടര്‍ട്ട്‌ ഫൗണ്ടേഷന്‍ സ്‌കൂളിന്റെ സ്ഥാപക പ്രസിഡന്റ്‌, കണ്ണൂര്‍ ഭാരതീയ വിദ്യാഭവന്‍ സ്‌കൂള്‍ സ്ഥാപക പ്രസിഡന്റ്‌, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സെന്‍ട്രല്‍ ഡവലപ്‌മെന്റ്‌ ബോര്‍ഡ്‌ ചെയര്‍മാന്‍, കര്‍ണ്ണാടക യൂണിവേഴ്‌സിറ്റികളുടെ ആന്ത്രോപ്പൊളജി വിസിറ്റിംഗ്‌ ലക്‌ചറര്‍ തുടങ്ങി നിരവധി നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്‌.



2 comments:

  1. he was the administrator of lakshadweep during the land reforms of the island. And for that reason he can be called as the person who actually changed the life of Lakshadweep islanders ( for good or bad)

    ReplyDelete
  2. its sad that no t.v reports says about ramunni was the administrator of lakshadweep.

    ReplyDelete