Saturday 27 December, 2008

ചൂടു പിടിക്കുന്ന സംവരണ വിവാദം......

പട്ടികവര്‍ഗ പദവി: എതിര്‍ത്തില്ലെന്ന്‌ ഡോ. കോയ

ന്യൂഡല്‍ഹി: ലക്ഷദ്വീപുകാര്‍ക്കു ദ്വീപിനു പുറത്തു ജനിക്കുന്ന കുട്ടികള്‍ക്കു പട്ടികവര്‍ഗ പദവി നല്‍കാനുള്ള ഭരണഘടനാ ഭേദഗതി ബില്‍ പ്രതിപക്ഷ ബഹളത്തിനിടയില്‍ പാസാക്കിയെടുത്തതിനെ താന്‍ എതിര്‍ത്തുവെന്ന പ്രചരണം വാസ്‌തവ വിരുദ്ധമാണെന്നു ലക്ഷദ്വീപ്‌ എം.പി. ഡോ. പി.പി കോയ അറിയിച്ചു.

ദ്വീപിനു പുറത്തു ജനിക്കുന്ന എല്ലാ ദ്വീപുകാര്‍ക്കും പട്ടിക വര്‍ഗ പദവി ലഭ്യമാക്കുമെന്നുള്ളതു കഴിഞ്ഞ തെരഞ്ഞെടുപ്പു പ്രകടന പത്രികയിലെ തന്റെ പ്രധാനപ്പെട്ട വാഗ്‌ദാനമായിരുന്നുവെന്ന്‌ ഡോ. കോയ ചൂണ്ടിക്കാട്ടി.

അതനുസരിച്ച്‌ 2006 മേയ്‌ 12 നു ലോക്‌സഭയില്‍ സ്വകാര്യ ബില്‍ അവതരിപ്പിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മുന്‍കേന്ദ്ര മന്ത്രി പി.എം. സയീദിന്റെ മകന്‌ ഈ ബില്‍ പാസാക്കുക വഴി പ്രയോജനം കിട്ടുമോ ഇല്ലയോ എന്നുള്ളതല്ല പ്രശ്‌നമെന്നും ദ്വീപിനു പുറത്തു ജനിക്കുന്ന ആയിരക്കണക്കിനു കുട്ടികള്‍ക്ക്‌ ഇതിന്റെ പ്രയോജനം ലഭിക്കുന്നുവെന്നുള്ളതാണെന്നു പ്രസക്‌തമെന്നും ഡോ. കോയ വ്യക്‌തമാക്കി.

ബില്‍ പാര്‍ലമെന്റില്‍ പാസാക്കിയതില്‍ സന്തോഷമുണ്ട്‌. ബില്‍ മന്ത്രിസഭയെക്കൊണ്ട്‌ അംഗീകരിപ്പിക്കുന്നതിലും കഴിഞ്ഞ സമ്മേളനത്തില്‍ തന്നെ പാസാക്കിക്കുന്നതിലും യു.പി.എ. സര്‍ക്കാരിന്റെയും കേന്ദ്ര കൃഷിമന്ത്രിയും എന്‍.സി.പി. നേതാവുമായ ശരത്‌ പവാറിന്റെയും സഹായം ലഭിച്ചിട്ടുണ്ടെന്നും കോയ അറിയിച്ചു.

സയീദിന്റെ മകനു മത്സരിക്കാന്‍ കേന്ദ്രം ബില്‍ പാസാക്കി ????

സയീദിന്റെ മകനു മത്സരിക്കാന്‍ കേന്ദ്രം ബില്‍ പാസാക്കി

ന്യൂഡല്‍ഹി: ഹേമന്ദ്‌ കാര്‍കറെയുടെ മരണം സംബന്ധിച്ച്‌ കേന്ദ്രമന്ത്രി ആന്തുലേ ഉയര്‍ത്തിയ വിവാദ പ്രസ്‌താവനയുടെയും ബഹളത്തിന്റെയും മറവില്‍ കേന്ദ്രം ചര്‍ച്ചയില്ലാതെ പാസാക്കിയ ബില്ലുകളില്‍ മുന്‍മന്ത്രിയുടെ മകനു തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുമതി നല്‍കുന്ന വിവാദബില്ലും.

പാര്‍ലമെന്റ്‌ സമ്മേളനത്തിന്റെ അവസാനദിവസം അരമണിക്കൂറിനുള്ളില്‍ പ്രധാനപ്പെട്ട 11 ബില്ലുകളാണ്‌ വോട്ടെടുപ്പോ ചര്‍ച്ചയോ കൂടാതെ സര്‍ക്കാര്‍ പാസാക്കിയത്‌. ലക്ഷദ്വീപില്‍ ജനിക്കുന്നവര്‍ക്കു മാത്രം പട്ടികവര്‍ഗപദവി ലഭിക്കുന്ന നിയമം ഭേദഗതി ചെയ്‌തുകൊണ്ടുള്ള ബില്ലും അതില്‍ ഉള്‍പ്പെടുന്നു. അന്തരിച്ച മുന്‍കേന്ദ്രമന്ത്രി പി.എം. സയീദിന്റെ മകന്‍ ഹംതുള്ളാ സയീദിന്‌ അടുത്ത പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പില്‍ ലക്ഷദ്വീപില്‍നിന്നു മത്സരിക്കാന്‍ അവസരമൊരുക്കുകയാണു ബില്ലിന്റെ ലക്ഷ്യമെന്ന്‌ ആരോപണമുയര്‍ന്നു.

1951-ലെ ഭരണഘടനാ ഉത്തരവനുസരിച്ച്‌ ലക്ഷദ്വീപില്‍ താമസിക്കുന്ന മാതാപിതാക്കള്‍ക്ക്‌ ലക്ഷദ്വീപില്‍ ജനിക്കുന്ന കുട്ടികള്‍ക്കു മാത്രമാണ്‌ പട്ടികവര്‍ഗപദവി. ദ്വീപില്‍ ജാതി-മതഭേദമന്യേ എല്ലാവരും പട്ടികവര്‍ഗമാണ്‌. ദ്വീപിലെ ആശുപത്രി, വാഹനസൗകര്യങ്ങളുടെ അപര്യാപ്‌തത മൂലം എഴുപതുകളോടെ കേരളത്തിലെ ആശുപത്രികളിലേക്കു പ്രസവത്തിന്‌ പോയിത്തുടങ്ങിയതോടെ അങ്ങനെ ജനിക്കുന്ന കുട്ടികള്‍ക്ക്‌ പട്ടികവര്‍ഗപദവി ലഭിക്കില്ലെന്ന അവസ്‌ഥ വന്നു. ആകെ ജനസംഖ്യയായ 75,000 പേരില്‍ രണ്ടായിരത്തിലധികം പേര്‍ ഇങ്ങനെയുള്ളവരാണ്‌. ലക്ഷദ്വീപില്‍നിന്ന്‌ ഏറെക്കാലം എം.പിയും കേന്ദ്രമന്ത്രിയുമായിരുന്ന സയീദിന്റെ മകന്‍ ഹംതുള്ള ജനിച്ചതും വളര്‍ന്നതും പഠിച്ചതും ജോലി ചെയ്യുന്നതും ഡല്‍ഹിയിലാണ്‌. അടുത്ത തെരഞ്ഞെടുപ്പില്‍ ഹംതുള്ളയെ ദ്വീപില്‍നിന്നു കോണ്‍ഗ്രസ്‌ സ്‌ഥാനാര്‍ഥിയായി മത്സരിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണു ധൃതിയില്‍ ബില്‍ പാസാക്കിയതെന്നാണ്‌ ആക്ഷേപം. ബില്‍ ചര്‍ച്ച കൂടാതെ പാസാക്കിയതില്‍ എതിര്‍പ്പുണ്ടെന്നും ആന്തുലേ പ്രശ്‌നത്തിലുണ്ടായ ബഹളത്തിനിടെ സര്‍ക്കാര്‍ ബില്‍ പാസാക്കിയെടുക്കുകയായിരുന്നെന്നും ലക്ഷദ്വീപ്‌ എം.പി: ഡോ. പി.പി. കോയ ആരോപിച്ചു. സൗകര്യങ്ങളുടെ അപര്യാപ്‌തത മൂലം ലക്ഷദ്വീപിനു പുറത്ത്‌ ജനിക്കുന്നവര്‍ക്കും പട്ടികവര്‍ഗപദവി നല്‍കുന്നതിനുള്ള ബില്‍ 2003-ല്‍ എന്‍.ഡി.എ. സര്‍ക്കാര്‍ അവതരിപ്പിച്ചെങ്കിലും ആഭ്യന്തരമന്ത്രാലയം ശിപാര്‍ശ അംഗീകരിച്ചില്ല. യു.പി.എ. സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ദ്വീപിലെ 'സ്‌ഥിരം താമസക്കാര്‍'ക്കും പട്ടികവര്‍ഗപദവി നല്‍കാനുള്ള ശിപാര്‍ശ ബില്ലില്‍ ഭേദഗതിയായി ചേര്‍ക്കാന്‍ നിര്‍ദേശിച്ചു. ജനിച്ചയുടന്‍ 10 വര്‍ഷത്തില്‍ കുറയാതെ ദ്വീപില്‍ താമസിച്ചവരാണ്‌ ഈ 'സ്‌ഥിരം താമസക്കാര്‍' എന്നാണ്‌ ആഭ്യന്തരമന്ത്രാലയം നിര്‍വചിച്ചത്‌. 10 വര്‍ഷം സ്‌ഥിരമായി ദ്വീപില്‍ താമസിച്ചിട്ടില്ലാത്തതിനാല്‍ ഹംതുള്ളയ്‌ക്ക് ഈ ഭേദഗതിയിലൂടെ സംവരണം നല്‍കാന്‍ കഴിയില്ലായിരുന്നു.

തുടര്‍ന്ന്‌ 2005 ഏപ്രിലില്‍ 'സ്‌ഥിരം താമസക്കാര്‍' എന്ന നിര്‍വചനം ആഭ്യന്തരമന്ത്രാലയം വീണ്ടും മാറ്റി. ദ്വീപില്‍ സ്‌ഥിരമായി താമസിക്കുന്നവരോ 'താമസയോഗ്യമായ വീട്‌' ഉള്ളവരോ സ്‌ഥിരംതാമസക്കാര്‍ ആകുമെന്നായി ഭേദഗതി. കഴിഞ്ഞവര്‍ഷം നവംബറില്‍ പുതിയ ഭേദഗതിയോടെ രാജ്യസഭയില്‍ ബില്‍ വീണ്ടുമവതരിപ്പിച്ചു. സര്‍ക്കാര്‍ ബില്‍ അതേപടി പാസാക്കി. ഇതോടെ, ലക്ഷദ്വീപിനു പുറത്ത്‌ ഇത്രകാലവും ജീവിച്ച ഹംതുള്ള ദ്വീപില്‍ കുടുംബവീടുണ്ടെന്ന കാരണത്താല്‍ പട്ടികവര്‍ഗപദവിക്കും തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും അര്‍ഹനായി.

അഭിമാനിക്കാം ഓരോ ലക്ഷദ്വീപുകാരനും

കുടിവെള്ളം എല്ലാ സ്കൂളിലും ഉള്ളത് ഇന്ത്യയില്‍ ലക്ഷദ്വീപില്‍ മാത്രം............

New Delhi (PTI): Two-thirds of the elementary schools in states like Arunachal Pradesh, Chhattisgarh and Madhya Pradesh are functioning without headmasters, a study has revealed.

States like Maharashtra, Goa and Karnataka have no headmasters in over 65 per cent of schools.

Seventy per cent of schools in as many as seven states are without toilet facilities and 20 per cent elementary schools in over 10 states have no drinking water facilities, leaving children in pitiable condition for hours, the study said.

Arunachal Pradesh topped the list with more than 90 per cent of elementary schools running without a school head and 78 per cent schools without toilet facilities, it said.

The study, compiled by National University of Educational Planning and Administration based on the District Information System for Education data for 2007-08, was tabled in Parliament last week.

Minister of State for HRD M A A Fatmi had said in Parliament that 12.28 lakh teachers, 2.65 lakh toilets and 1.93 lakh drinking water facilities have been sanctioned under Sarva Shiksha Abhiyan till date.

On the large vacant posts of headmasters, he said they are appointed by the state governments as per their rules and regulations.

According to a latest UNESCO report, India is at the 102nd position in the 'education for all development index' out of 129 countries.

The date for the study was collected from all the 35 states and union territories.

In Maghalaya, half of the elementary schools had no access to drinking water supply, and over 73 per cent of the schools in Assam did not have toilets, a key element contributing to the high drop-out rate among girls.

Gujarat emerged as the only state where just 7 per cent of schools function without headmasters and 12 per cent of the schools are without drinking water facilities.

Delhi, on the other hand, had only 17 per cent of the schools without headmasters, nine per cent without toilets and less than one per cent without drinking water facilities.

Neighbouring Uttar Pradesh fared relatively better with a little over two per cent of the schools having no water supply.

The picture remained the same for all other states except for Lakshadweep, which emerged the only state with all the schools having drinking water facilities.

Sources in the HRD ministry admitted that though the budget allocation for the 11th Five Year plan has been enhanced to 1.84 lakh crore, the progress was yet to match expectations.

However, access to primary and upper primary schools has improved considerably over the years with 98 per cent of children having access to primary school and over 86 per cent to upper primary schools in 2005-06, they said.


Wednesday 24 December, 2008

ചരിത്രപരമായ ബില്‍

ലക്ഷദ്വീപ് നിവാസികളെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രാധാന്യമുള്ള ഒരു ബില്‍ ഇന്നലെ ലോകസഭയില്‍ അവതരിപ്പിച്ചു. ലക്ഷദ്വീപിനു പുറത്ത് ജീവിക്കുന്ന ദ്വീപുകാരായ ആളുകള്‍ക്ക് ഉണ്ടാകുന്ന കുട്ടികള്‍ക്ക് സംവരണം നല്‍കിക്കൊണ്ടുള്ള ബില്‍ ആണ് സഭ പാസാക്കിയത്.

ഇത് ദ്വീപുകള്‍ക്ക് ഒരു മാറ്റത്തിനു കാരണമായേക്കാം. കൂടുതല്‍ ആളുകള്‍ ഒരു പക്ഷെ ഇനി കരയിലേക്ക് സ്ഥിര താമസം മാറുന്നതിനു തയാര്‍ ആയേക്കാം. ഇന്നു നിലവില്‍ സംവരണം എന്നത് ദ്വീപില്‍ ജീവിക്കണം എന്ന നൂലാമാലയില്‍ നിന്നു പുറത്തേക്ക് മാറിയിരിക്കുന്നു. ഇതിനെ ചരിത്രപരം എന്ന് വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല. ദ്വീപ് നിവാസികളുടെ ജീവിതത്തില്‍ ദൂര വ്യാപകമായ ഫലങ്ങള്‍ ഉണ്ടാക്കുവാന്‍ ഈ നിയമം ഇടയാക്കും.

രസകരമായ ഒരു കാര്യം, ഇനി അടുത്ത തലമുറകള്‍ ഒരു പക്ഷെ ദ്വീപുകാരും , കരയില്‍ താമസിക്കുന്ന ദ്വീപുകരും എന്ന് സ്വയം പരിചയപ്പെടുത്തുന്ന ഒരു കളം ഉണ്ടായിക്കൂടെന്നില്ല എന്നതാണ്......

ഒരു പക്ഷെ.................ഈ നിയമം ദ്വീപു നിവാസികള്‍ക്ക് ആധുനിക ലോകവുമായും മറ്റു സംസ്കാരങ്ങളും ആയും ഇഴുകിചെരുന്നതിനു സഹായകമായേക്കാം എന്നതും കൂടിയാണ്.....

ഏതായാലും ഇതിന്റെ പ്രതികരണങ്ങള്‍ അറിയുവാന്‍ ആഗ്രഹിക്കുന്നു.........
എഴുതുക...........

ലക്ഷദ്വീപ്‌ സംവരണനിയമഭേദഗതി പാസാക്കി



ന്യൂഡല്‍ഹി: 37 വര്‍ഷമായി തര്‍ക്കത്തിലായിരുന്ന ലക്ഷദ്വീപിലെ സംവരണ പ്രശ്‌നം സംബന്ധിച്ചുള്ള ബില്‍ പാര്‍ലമെന്റ്‌ പാസാക്കി.

ചര്‍ച്ച കൂടാതെ ബില്ലുകള്‍ പാസാക്കുന്നതില്‍ പ്രതിഷേധിച്ച്‌ ഇടതുപക്ഷം ഉയര്‍ത്തിയ ബഹളത്തിനിടെയാണ്‌ ഭരണഘടനയിലെ പട്ടികവര്‍ഗ നിയമം ഭേദഗതി ചെയ്‌തുകൊണ്ടുള്ള ബില്‍ പാസാക്കിയത്‌. ലക്ഷദ്വീപില്‍ ജനിക്കുന്നവര്‍ക്കു മാത്രം പട്ടികവര്‍ഗ സംവരണം ലഭിക്കുന്നത്‌ മാറ്റിക്കൊണ്ടുള്ള ബില്ലാണ്‌ ഇന്നലെ മന്ത്രി പി.ആര്‍ കിണ്ഡ്യ അവതരിപ്പിച്ചത്‌. ലക്ഷദ്വീപില്‍ നിന്നുള്ള മാതാപിതാക്കളുടെ കുട്ടികള്‍ ലക്ഷദ്വീപിനു പുറത്താണ്‌ ജനിക്കുന്നതെങ്കില്‍ സംവരണം അനുവദിച്ചിരുന്നില്ല. നിയമം പാസായതോടെ ഇതിനു മാറ്റമായി.

Tuesday 23 December, 2008

ലക്ഷദ്വീപിനെ കുറിച്ചുള്ള പുസ്തകങ്ങള്‍

ലക്ഷദ്വീപുകലെക്കുരിച്ച് ഇതുവരെ ഇറങ്ങിയിട്ടുള്ള ആധികാര പഠന ഗ്രന്ഥങ്ങളില്‍ ഒന്നാണ് Traditional Futures : Law and Custom in India's Lakshadweep Islands/V. വിജയകുമാര്‍ ആണ് ഈ ബുക്ക് എഴുതിയിരിക്കുന്നത് . ഇത് അദേഹത്തിന്റെ പി. എച്ച്. ഡി. പഠനത്തിന്റെ തിസിസ് ആണ്. ലക്ഷദ്വീപുകളിലെ പാരമ്പര്യ നിയമങ്ങളും അതിന് കാലാകാലങ്ങളില്‍ വന്ന മാറ്റങ്ങളും ഇതില്‍ വിശദമായി ചര്ച്ച ചെയ്യപ്പെടുന്നു.

എന്‍റെ വ്യക്തിപരമായ അഭിപ്രായത്തില്‍ ശ്രീ. എല്ലിസ് എഴുതിയതിനു ശേഷം ദ്വീപു സമൂഹങ്ങളെ കുറിച്ച് ഏതെങ്കിലും തരത്തില്‍ നടത്തുന്ന ഏറ്റവും സമഗ്രമായ പഠനം ആണ് ഇത്. ലക്ഷദ്വീപിനെ കുറിച്ചുള്ള ഈ ബുക്ക് പ്രസിദ്ധീകരിച്ചിരിക്കുന്നത് ഓക്സ്ഫോര്‍ഡ് ആണ്.

Monday 22 December, 2008

Bill to make SC/ST quota in civil services a 'statutory right'

Bill to make SC/ST quota in civil services a 'statutory right'

New Delhi, Dec 22: The Government on Monday introduced a bill in the Rajya Sabha to make reservation for the Scheduled Castes and Scheduled Tribes in civil services under the Central government a statutory right instead of the provision being implemented through "administrative instructions".

Minister of State in the PMO Prithviraj Chavan moved the Scheduled Castes and the Scheduled Tribes (Reservation in Posts and Services) Bill, 2008 in the Rajya Sabha, to enact a legislation which aims to "instill greater confidence" among members of the SC and ST communities.

"At present, administrative instructions issued by the Central government from time to time, provide reservation of appointments or posts for the Scheduled Castes and Scheduled Tribes in civil services," the statement of objects and reasons of the bill said.

The bill seeks to make this a "statutory right" backing the instructions, it said adding, the bill aims to meet the "constitutional goal of securing justice, liberty and equality for all citizens and in promoting fraternity among them."

Chavan also withdrew the Scheduled Castes, Scheduled Tribes and Other Backward Classes (Reservation in Posts and Services) Bill, 2004 amid a din which broke out in the Upper House on the issue of Minority Affairs Minister A R Antulay.

The Rajya Sabha also passed the Constitution (Scheduled Tribes) (Union Territories) Order (Amendment) Bill, 2007 which relates to giving ST status to the children of the inhabitants of Lakshadweep who have been residing elsewhere in India.

All residents of Lakshadweep have been given ST status in view of their socio-economic backwardness arising out of isolation from the mainland.

INS Visakhapatnam emerge overall winners in off-shore race


Kochi, Dec 22 (UNI) Covering a distance of about 1,000 km across the Arabian Sea in 103 hrs and 45 minutes, the Navy team from Visakhapatnam was today declared the overall winners of the 2nd India Off-shore Race between Kochi and the Lakshadweep Islands.
The race was flagged off on December 13 by Leader of the Opposition in the Kerala Assembly Oommen Chandy. A total of eight teams participated in the race, which was broken into two legs -- from Kochi to Lakshadweep and back, with a two-day break at Kadamath island, Lakshadweep.

Sunday 21 December, 2008

ലക്ഷദ്വീപിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം സ്‌തംഭിച്ചു.

എന്‍.എസ്‌.യു.ഐ. ലക്ഷദ്വീപ്‌ ഘടകത്തിന്റെ ആഹ്വാന പ്രകാരം
നടന്ന പ്രതിഷേധ സമരങ്ങള്‍ കാരണം ലക്ഷദ്വീപിലെ എല്ലാ വിദ്യാഭ്യാസ
സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം സ്‌തംഭിച്ചു. ഇന്നലെ ചെതലത്ത്‌ ദ്വീപില്‍
എന്‍.എസ്‌.യു. പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ അതിക്രമിച്ച്‌
കയറി മര്‍ദ്ദിച്ച്‌ പരിക്കേല്‍പ്പിച്ച സാമൂഹ്യ ദ്രോഹികള്‍ക്കെതിരെ
നടപടിയെടുക്കണമെന്നാവശ്യപ്പെട്ട്‌ കൊണ്ടായിരുന്നു പഠിപ്പ്‌ മുടക്ക്‌
സമരം.

Friday 19 December, 2008

Lakshadweep bags e-governance award

Lakshadweep bags e-governance award

Lakshadweep’s online medical inventory-cum-cargo management system, ‘Ever alert,’ has won the award for the best e-governed project at the sixth international conference on e-governance held in New Delhi on Thursday.

Lakshadweep Administrator B.V. Selvaraj received the ‘CSI-Nihilent Special Jury Award’ for 2007-08, a press release said.

The function was organised jointly by the Computer Society of India and Nihilent Technologies at the Indian Institute of Technology, New Delhi.

The award is instituted to recognise and replicate the successful initiatives of States and Union Territories in achieving good governance.

Wednesday 17 December, 2008

എസ്. ടി. സ്റ്റാറ്റസ് - ലക്ഷദ്വീപിനു പുറത്ത് ജനിക്കുന്നവര്‍ക്കും- സോണിയ


കോണ്ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി കവരത്തിയില്‍ ശ്രീ. പി. എം സെയ്ത് മൂന്നാം ചരമവാര്ഷികത്തോട്‌ അനുബന്ധിച്ച് നടന്ന സമ്മേളനത്തില്‍ സംസാരിക്കവേ, ലക്ഷദ്വീപിനു പുറത്ത് വെച്ചു ലക്ഷദ്വീപുകാരായ ദമ്പതിമാര്‍ക്ക് ഉണ്ടാകുന്ന കുട്ടികള്‍ക്കും എസ്.ടി. സംവരണം ലഭിക്കുന്നതിനുള്ള ബില്‍ ഈ പാര്‍ലമെന്റ് സമ്മേളനത്തില്‍ തന്നെ അവതരിപ്പിക്കുമെന്ന് പ്രഖ്യപിച്ചു .

ശ്രീമതി സോണിയ ഭീകര പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കോണ്ഗ്രസ് അനുയായികള്‍ യു. പി. എ. സര്‍കാരിനെ പിന്തുണ നല്‍കണമെന്നും ആവശ്യപ്പെട്ടു. ലക്ഷദ്വീപില്‍ യു. പി. എ സര്‍കാര്‍ വന്നതിനു ശേഷം ആരംഭിച്ച കാര്യങ്ങള്‍ സോണിയ തന്‍റെ പ്രസംഗത്തില്‍ സൂചിപ്പിച്ചു.

Tuesday 16 December, 2008

സോണിയ ഗാന്ധി അന്ത്രോത് - കവരത്തി-ദ്വീപുകളില്‍

കോണ്ഗ്രസ് പ്രസിഡന്‍റ് സോണിയ ഗാന്ധി ഇന്നലെ ലക്ഷദ്വീപ് സന്ദര്‍ശിച്ചു. കൊച്ചിയില്‍ നിന്നു അഗത്തിയിലെക്ക് പോയ സോണിയ അവിടെ നിന്നു ആന്ത്രോത്ത് ദ്വീപിലേക്ക് പോയി. ശ്രീ പി. എം. സൈത് അവര്‍കളുടെ വീട് സന്ദര്‍ശിച്ചു. ഒരു വന്‍ ജനാവലി സോണിയ വരുന്നതും കാത്തുനിന്നിരുന്നു. ആന്ത്രോതില്‍ നിന്നും കവരതിയിലെക്ക് പോയ സോണിയ അവിടെ പഞ്ചായത്ത്‌ മൈതാനിയില്‍ നടന്ന യോഗത്തെ അഭിസംബോധന ചെയ്തു.

സോണിയ ഗാന്ധിയുടെ പരിപാടി കോണ്ഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടുന്നതിന്റെ ഒരുക്കങ്ങളുടെ മുന്നോടിയാണെന്ന് നിരീക്ഷകര്‍ കരുതുന്നു. ശ്രീ. പി. എം. സൈത് ലക്ഷദ്വീപിനെ രാഷ്ട്രിയ ഭേദമില്ലാതെ സ്വധീനിച്ചിരുന്ന വ്യക്തിയാണ്‌. അത് കൊണ്ടു തന്നെ ആകണം സോണിയ സന്ദര്‍ശനം ശ്രീ. സൈതിന്റെ ദ്വീപ് ആയ ആന്ത്രോതിനെയും ഉള്‍പെടുത്തി വീട് സന്ദര്‍ശനം നടത്തിയതെന്ന് കരുതപ്പെടുന്നു. വരുന്ന തെരഞ്ഞെടുപ്പില്‍ കോണ്ഗ്രസ് തങ്ങളുടെ ഉറച്ച സീറ്റ് ആയി ലക്ഷദ്വീപിനെ കരുതുന്നുണ്ട്.

സോണിയ ഗാന്ധി ലക്ഷദ്വീപില്‍

കോണ്ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഇന്നു പാര്‍ട്ടി പ്രചരണം സംബധിച്ച് ലക്ഷദ്വീപ് സന്ദര്‍ശിക്കും.
സോണിയ ഇന്നലെ കേരളത്തില്‍ കോണ്‍ഗ്രസിന്‍റെ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.

Friday 5 December, 2008

ഈദ് ഗഹ് - കവരത്തി

കൊച്ചി: കവരത്തിയില്‍ മസ്‌ജിദുള്‍ മനാര്‍ മാനേജിങ്‌ കമ്മിറ്റിയുടെ
നേതൃത്വത്തില്‍ ഡിസംബര്‍ 8ന്‌ ഈദ്‌ഗാഹ്‌ നടത്തുന്നതിന്‌ കവരത്തി
പഞ്ചായത്ത്‌ മൈതാനി അനുവദിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. അന്ന്‌
രാവിലെ 6 മുതല്‍ ഉച്ചയ്‌ക്ക്‌ 12 വരെ മൈതാനത്ത്‌ മൈക്ക്‌ ഉപയോഗിക്കാനും
അനുമതി നല്‍കണമെന്ന്‌ ജസ്റ്റിസ്‌ വി. ഗിരി വ്യക്തമാക്കി. ലക്ഷദ്വീപ്‌
അഡ്‌മിനിസ്‌ട്രേറ്ററും പഞ്ചായത്ത്‌ അധികൃതരുമാണ്‌ ഇതിനാവശ്യമായ നടപടി
എടുക്കേണ്ടത്‌.

മസ്‌ജിദുള്‍ മനാര്‍ മാനേജിങ്‌ കമ്മിറ്റിക്കുവേണ്ടി കെ.ബി. അബ്ദുള്‍ഖാദറും
ലക്ഷദ്വീപ്‌ കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ ജില്ലാ ഘടകത്തിനുവേണ്ടി
സെക്രട്ടറി ടി.പി. മുഹമ്മദ്‌ ഖലീലും നല്‍കിയ ഹര്‍ജി ഫയലില്‍
സ്വീകരിച്ചുകൊണ്ടാണ്‌ ഈ ഇടക്കാല ഉത്തരവ്‌.

2008 ഒക്‌ടോബര്‍ 1ന്‌ ഈദുല്‍ഫിത്തറിന്‌ ഇവര്‍ക്ക്‌ മൈതാനി
അനുവദിച്ചെങ്കിലും പിന്നീട്‌ അനുമതി പിന്‍വലിക്കപ്പെട്ടിരുന്നു. അനുമതി
പിന്‍വലിച്ചുകൊണ്ടുള്ള ഈ ഉത്തരവിനെ ഹര്‍ജിയില്‍ ചോദ്യംചെയ്യുന്നുണ്ട്‌