Tuesday 25 November, 2008

പുതിയ മല്‍സ്യ ബന്ധന കപ്പല്‍


കോഴിക്കോട്‌: ലക്ഷദ്വീപ്‌ മത്സ്യബന്ധന മേഖലയ്‌ക്കായി കേന്ദ്രസര്‍ക്കാര്‍ വലിയ കപ്പല്‍ അനുവദിച്ചു. കോള്‍ഡ്‌ സ്റ്റോറേജ്‌, മത്സ്യസംസ്‌കരണം എന്നീ സൗകര്യങ്ങളോടുകൂടിയ നൂറ്‌ മെട്രിക്ക്‌ ടണ്‍ ശേഷിയുള്ള കപ്പലാണ്‌ കേന്ദ്ര കൃഷി മന്ത്രാലയം അനുവദിച്ചത്‌. ആഴക്കടലില്‍ മത്സ്യബന്ധനം നടത്തുന്ന ബോട്ടുകളില്‍നിന്ന്‌ മത്സ്യം ശേഖരിച്ച്‌ ദിവസങ്ങളോളം കേടാവാതെ ഈ കപ്പലില്‍ സൂക്ഷിക്കാന്‍ കഴിയും. കടലില്‍വെച്ചുതന്നെ മറ്റു ബോട്ടുകളിലെ മത്സ്യം ശേഖരിക്കുന്നതിനാല്‍ ഈ മേഖലയിലെ ചെലവ്‌ കുറയ്‌ക്കാനും കഴിയും.

ലക്ഷദ്വീപ്‌ മത്സ്യബന്ധന മേഖലയുടെ വളര്‍ച്ചയ്‌ക്ക്‌ ഇതൊരു നല്ല തുടക്കമാവുമെന്ന്‌ ലക്ഷദ്വീപ്‌ അഡ്‌മിനിസ്‌ട്രേറ്റര്‍ ബി.വി. സെല്‍വരാജ്‌ പറഞ്ഞു.

പ്രധാന മത്സ്യബന്ധന കേന്ദ്രങ്ങളായ വലിയപാണി, ചെറിയപാണി എന്നിവിടങ്ങളിലായിരിക്കും ഈ കപ്പല്‍ പ്രധാനമായും പ്രയോജനപ്പെടുത്തുക.

Monday 10 November, 2008

മാലി ദ്വീപ് സ്ഥലം വാങ്ങുന്നു

ലക്ഷദ്വീപ് സമൂഹത്തോട് ചേര്ന്നു കിടക്കുന്ന മാലി ദ്വീപ് ആഗോള താപ വ്യതിയാനത്തിന്റെ ഭാഗമായി ഉണ്ടായേക്കാവുന്ന പരിണിത ഫലങ്ങളെ പ്രതിരോധിക്കുവനായി മറ്റു രാജ്യങ്ങളില്‍ സ്ഥലം വാങ്ങുവാന്‍ തീരുമാനിച്ചു. ലക്ഷ്ദ്വീപുകളെ പോലെ തന്നെ സമുദ്ര നിരപ്പില്‍ നിന്നും അധികം വ്യത്യാസം ഈ ദ്വീപുകല്കും ഇല്ല. അതുകൊണ്ട് തന്നെ ആഗോള താപ വ്യതിയാനം ഈ ദ്വീപുകളിലെ മനുഷ്യരുടെ ജീവന് ഗുരുതരമായ ഭീഷണി ആണെന്ന് വിവിധ പരിസ്ഥിതി സന്ഘടനകള്‍ റിപ്പോര്ട്ട് ചെയ്തിരുന്നു. ഈ ഒരു പശ്ചാത്തലത്തില്‍ മാലി ദ്വീപുകളുടെ തീരുമാനം ഉചിതമാണ് എന്ന് പറയേണ്ടിയിരിക്കുന്നു. അതെ സമയം ലക്ഷദ്വീപുകളും ഇത്തരത്തില്‍ ഒരു ഭീഷണിയെ നേരിടുന്നുണ്ട് എന്നതും ഒരു വസ്തുതയാണ്.

Sunday 9 November, 2008

ലക്ഷദ്വീപിലെ പാരമ്പര്യ കലകള്‍



ലക്ഷദ്വീപ് നിവാസികളുടെ പാരമ്പര്യ നൃത്തങ്ങള്‍ ഇതുവരെ ലോകത്തിലെ മറ്റു സമൂഹങ്ങള്‍ക്ക് അറിവില്ലാത്തതാണ്. ഇത്തരത്തില്‍ ഒരു നൃത്ത വിഭാഗമാണ്‌ കോല്‍കളി. ലക്ഷദ്വീപ് സമൂഹങ്ങളിലെ പ്രത്യേകിച്ച് മിനികോയി ദ്വീപ്കളിലെ നൃത്ത പാരമ്പര്യം ഇനിയും വേണ്ടത്ര പരിഗണന ലഭിക്കാത്ത വിഭാഗത്തില്‍ പെടുന്നു. ഇതിനെക്കുറിച്ച് അറിവുള്ള ആളുകള്‍ ഇത്തരം പാരമ്പര്യ കലകളെ കുറിച്ച് എഴുതണമെന്നു അഭ്യര്‍ത്ഥിക്കുന്നു. ഇതുവരെ ലക്ഷദ്വീപ്നെ കുറിച്ച് എഴുതിയത് അധികവും കേരളീയര്‍ ആണ്. ദ്വീപ് നിവസികര്‍ ഇനിയും ഈ കാര്യത്തില്‍ ആവശ്യത്തിനു പ്രാധാന്യം കൊടുക്കിന്നില്ല എന്നത് നിരാശ ഉണ്ടാക്കുന്ന കാര്യമാണ്.

Tuesday 4 November, 2008

പെണ്‍കുട്ടിയെ കൊലപ്പെടുത്തി.

ലക്ഷദ്വീപ് പെണ്‍കുട്ടി കൊല്ലപ്പെട്ടു . കൊച്ചിയില്‍ പഠന ആവശ്യത്തിനായി താമസിച്ചിരുന്ന പെണ്കുട്ടി ഒരു ചെറുപ്പക്കാരന്‍ കൊലപ്പെടുത്തി. യുവാവിന്റെ പ്രണയ അഭ്യര്‍ത്ഥന പെണ്‍കുട്ടി നിരസിച്ചതാണ് കാരണമത്രേ.