ന്യൂഡല്‍ഹി: ഇന്ത്യന്‍ കപ്പലുകള്‍ വിദേശതീരങ്ങളില്‍ കാണാതാവുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച സുപ്രീംകോടതി അതുസംബന്ധിച്ച് വിശദമായ സത്യവാങ്‌മൂലം സമര്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിനോടാവശ്യപ്പെട്ടു.
കഴിഞ്ഞ സപ്‌തംബറില്‍ കോടതി നിര്‍ദേശിച്ചതനുസരിച്ച് കേന്ദ്രം സമര്‍പ്പിച്ച റിപ്പോര്‍ട്ട് തൃപ്‌തികരമല്ലെന്ന് കോടതി കുറ്റപ്പെടുത്തി. മനുഷ്യന്റെ ജീവന് സര്‍ക്കാര്‍ ഒരു വിലയും കല്‌പിക്കുന്നില്ലേ എന്ന് വിമര്‍ശിക്കുകയും ചെയ്‌തു. സൊമാലിയയില്‍ കടല്‍ക്കൊള്ളക്കാരുടെ പ്രശ്‌നം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍, കപ്പല്‍ കാണാതാവുന്ന കേസിന് ഏറെ പ്രാധാന്യമുണ്ടെന്ന് ജസ്റ്റിസുമാരായ ആര്‍.വി. രവീന്ദ്രന്‍, അല്‍ത്തമീസ് കബീര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി.
ജൂപ്പിറ്റര്‍ 6 എന്ന ടഗ് ഷിപ്പ് 2005 സപ്‌തംബറില്‍ ദക്ഷിണാഫ്രിക്കന്‍ കടല്‍ത്തീരത്ത് കാണാതായ കേസില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി. അഞ്ചു മലയാളികളുള്‍പ്പെടെ 10 ഇന്ത്യക്കാരും മൂന്നു ഉക്രേനിയക്കാരുമാണ് കപ്പലിലുണ്ടായിരുന്നത്. നാലുപേര്‍ ലക്ഷദ്വീപില്‍ നിന്നുള്ളവരാണ്. ഇവരുടെ ബന്ധുക്കളാണ് കോടതിയെ സമീപിച്ചത്. ഉക്രെയിന്‍കാരായ തൊഴിലാളികള്‍ക്കും നഷ്‌്‌ടപരിഹാരം നല്‍കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു.
Thursday, 29 January 2009
Subscribe to:
Post Comments (Atom)
a friend of mine who was once a sailor has told me that the owners of the ships sometimes deliberately drown old ships for insurance money.
ReplyDeletekrishnaajee
ലക്ഷദ്വീപിനെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ പകര്‍ന്നു നല്‌കുന്ന ബ്ലോഗ് ഏറെ വിജഞാനപ്രദം.
ReplyDeleteആശംസകള്‍