Tuesday, 28 July 2009

മിനിക്കോയിലേയ്‌ക്ക്‌ യാത്രാസൗകര്യം വേണം : ഡൊമനിക്‌ഫാന്‍

കൊച്ചി: ലക്ഷദ്വീപിലെ മിനിക്കോയി ദ്വീപിലേക്ക്‌ യാത്രാസൗകര്യം ഏര്‍പെടുത്തണമെന്ന്‌ മുന്‍ പ്രദേശ്‌ കൗണ്‍സില്‍ അംഗവും ആഭ്യന്തര മന്ത്രാലയം ഉപദേശക കമ്മിറ്റി അംഗവുമായ കെ.ഡൊമനിക്‌ഫാന്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഇവിടത്തെ ക്ലേശങ്ങള്‍ വിവരിച്ച്‌ കേന്ദ്ര ആഭ്യമന്തര മന്ത്രി പി.ചിദംബരത്തിന്‌ നിവേദനം നല്‍കിയതായും അദ്ദേഹം പറഞ്ഞു. കാലവര്‍ഷമായാല്‍ മിനിക്കോയി ദ്വീപ്‌ വാസികള്‍ ദുരിതത്തിലാണെന്ന്‌ നിവേദനത്തില്‍ പറയുന്നു. കാലവര്‍ഷമാവുമ്പോള്‍ കപ്പല്‍ മിക്കവാറും റദ്ദാക്കും. അതിനാല്‍ ആസ്‌പത്രി ആവശ്യങ്ങള്‍ക്കായി മിനിക്കോയില്‍ നിന്ന്‌ കൊച്ചിയിലേക്ക്‌ എത്താന്‍ കഴിയുന്നില്ല. കൊച്ചിയില്‍ എത്തിപ്പെട്ടാല്‍ തിരികെ ദ്വീപിലെത്താന്‍ ചിലപ്പോള്‍ രണ്ടാഴ്‌ച എടുക്കും. ഭക്ഷ്യ വസ്‌തുക്കളും പാചകവാതകവുമൊന്നും ദ്വീപില്‍ എത്തുന്നില്ല.

Monday, 27 July 2009

ലക്ഷദ്വീപ്‌ യാത്രക്കാര്‍ക്കായി പ്രത്യേക കേന്ദ്രം തുറന്നു

മട്ടാഞ്ചേരി:കൊച്ചി വഴി ലക്ഷദ്വീപിലേക്ക്‌ പോകുന്ന യാത്രക്കാര്‍ക്ക്‌ മികച്ച സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ സ്ഥാപിച്ച പാസഞ്ചേഴ്‌സ്‌ റിപ്പോര്‍ട്ടിങ്‌ സെന്ററിന്റെ ഉദ്‌ഘാടനം ലക്ഷദ്വീപ്‌ അഡ്‌മിനിസ്‌ട്രേറ്റര്‍ ജെ.കെ. താദു നിര്‍വഹിച്ചു. ലക്ഷദ്വീപ്‌ എം.പി. ഹംദുള്ള സെയ്‌തിന്റെ സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങ്‌. ദ്വീപിലേക്കുള്ള എല്ലാ യാത്രക്കാര്‍ക്കും ഒരു കേന്ദ്രത്തില്‍ നിന്നുതന്നെ എല്ലാ സഹായങ്ങളും ലഭ്യമാക്കുകയാണ്‌ ലക്ഷ്യമെന്ന്‌ അധികൃതര്‍ പറഞ്ഞു. യാത്രക്കാരുടെ ലഗേജുകള്‍ സ്‌കാനിങ്‌ നടത്തി കപ്പലില്‍ എത്തിക്കും. നേരത്തെ ബെര്‍ത്തില്‍ നിന്ന്‌ യാത്രക്കാര്‍ തന്നെ ലഗേജുകള്‍ ചുമന്നുകൊണ്ടുപോകുകയായിരുന്നു. കപ്പല്‍ ഏതു ബര്‍ത്തില്‍ കിടന്നാലും അവിടേക്ക്‌ ലഗേജുകള്‍ എത്തിക്കാന്‍ സൗകര്യമേര്‍പ്പെടുത്തുമെന്നും അധികൃതര്‍ പറഞ്ഞു.
സുരക്ഷാ ഏര്‍പ്പാടുകള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കൂടിയാണ്‌ ഈ കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചിട്ടുള്ളത്‌. ലക്ഷദ്വീപിലേക്കുള്ള കപ്പലുകളില്‍ സുരക്ഷിതത്വം ഉറപ്പാക്കണമെന്ന്‌ കേന്ദ്ര ആഭ്യന്തരവകുപ്പ്‌ നിര്‍ദേശിച്ചിരുന്നു.