
കോഴിക്കോട്: ലക്ഷദ്വീപ് മത്സ്യബന്ധന മേഖലയ്‌ക്കായി കേന്ദ്രസര്‍ക്കാര്‍ വലിയ കപ്പല്‍ അനുവദിച്ചു. കോള്‍ഡ് സ്റ്റോറേജ്, മത്സ്യസംസ്‌കരണം എന്നീ സൗകര്യങ്ങളോടുകൂടിയ നൂറ് മെട്രിക്ക് ടണ്‍ ശേഷിയുള്ള കപ്പലാണ് കേന്ദ്ര കൃഷി മന്ത്രാലയം അനുവദിച്ചത്. ആഴക്കടലില്‍ മത്സ്യബന്ധനം നടത്തുന്ന ബോട്ടുകളില്‍നിന്ന് മത്സ്യം ശേഖരിച്ച് ദിവസങ്ങളോളം കേടാവാതെ ഈ കപ്പലില്‍ സൂക്ഷിക്കാന്‍ കഴിയും. കടലില്‍വെച്ചുതന്നെ മറ്റു ബോട്ടുകളിലെ മത്സ്യം ശേഖരിക്കുന്നതിനാല്‍ ഈ മേഖലയിലെ ചെലവ് കുറയ്‌ക്കാനും കഴിയും.
ലക്ഷദ്വീപ് മത്സ്യബന്ധന മേഖലയുടെ വളര്‍ച്ചയ്‌ക്ക് ഇതൊരു നല്ല തുടക്കമാവുമെന്ന് ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റര്‍ ബി.വി. സെല്‍വരാജ് പറഞ്ഞു.
പ്രധാന മത്സ്യബന്ധന കേന്ദ്രങ്ങളായ വലിയപാണി, ചെറിയപാണി എന്നിവിടങ്ങളിലായിരിക്കും ഈ കപ്പല്‍ പ്രധാനമായും പ്രയോജനപ്പെടുത്തുക.