ഇന്ധനമില്ല ലക്ഷദ്വീപ് കപ്പലിന്റെ യാത്ര മുടങ്ങി |
തോപ്പുംപടി:ഇന്ധനം നിറയ്‌ക്കാന്‍ കഴിയാത്തതിനാല്‍ ലക്ഷദ്വീപ് കപ്പലായ എം.പി.കവരത്തിയുടെ യാത്രമുടങ്ങി. തിങ്കളാഴ്‌ച രാവിലെ പുറപ്പെടേണ്ടിയിരുന്ന യാത്രാകപ്പല്‍ ചൊവ്വാഴ്‌ച രാത്രിയും തുറമുഖത്ത് കിടക്കുകയാണ്. രണ്ടുദിവസമായി ദ്വീപുകളിലേക്കുള്ള യാത്രക്കാരും കൊച്ചിയില്‍ കുടുങ്ങിയ നിലയിലാണ്. തിങ്കളാഴ്‌ച രാവിലെ തന്നെ യാത്രക്കാരെല്ലാം കപ്പലില്‍ കയറിയിട്ടുണ്ട്. ഇവരില്‍ രോഗികളും കുട്ടികളുമുണ്ട്. എം.പി. കവരത്തിക്ക് ആവശ്യമായ ഹൈസ്‌പീഡ് സൈക്ലിങ് ഓയില്‍ കൊച്ചിയില്‍ ശേഖരിച്ചിരുന്നില്ല. കപ്പലിലേക്ക് ആവശ്യമായ വസ്‌തുക്കള്‍ രണ്ടുദിവസം മുമ്പ് തന്നെ ക്യാപ്‌റ്റന്‍, ഓഫീസില്‍ അറിയിക്കണമെന്നാണ് നിര്‍ദേശം. എന്നാല്‍ കപ്പലില്‍ യാത്രക്കാര്‍ കയറിയശേഷമാണ് ഇന്ധനത്തിനുവേണ്ടി അധികൃതര്‍ നീക്കങ്ങള്‍ നടത്തിയതെന്ന് യാത്രക്കാര്‍ പരാതിപ്പെട്ടു. മംഗലാപുരത്ത് നിന്നാണ് എണ്ണ കൊണ്ടുവരേണ്ടത്. ചൊവ്വാഴ്‌ച രാത്രിഎണ്ണ കൊച്ചിയില്‍ എത്തുമെന്നാണ് ഒടുവില്‍ ലഭിച്ചവിവരം. സാധാരണ മുന്‍കൂട്ടി അറിയിച്ച് എണ്ണ കൊച്ചിയില്‍ എത്തിക്കാറുള്ളതാണ്. ഇത്തവണ അതുണ്ടായില്ല. തൊഴിലാളികള്‍ സമരത്തിലായതിനാല്‍ ലക്ഷദ്വീപിലേക്കുള്ള ചരക്കു നീക്കവും തടസ്സപ്പെട്ടിരിക്കുകയാണ്. രണ്ടുപകലും ഒരു രാത്രിയും ആരുടെയും സഹായമില്ലാതെ കപ്പലില്‍ കഴിയുകയാണെന്ന് യാത്രക്കാര്‍ പരാതിപ്പെട്ടു |
Wednesday, 15 October 2008
pblms with travelling
Subscribe to:
Post Comments (Atom)
This news is an example of the routine problems of the islanders in terms of travelling. Even the new ships could not reduce it very much.
ReplyDeleteIt is the absence of professionalism in management which is reflected here.