തോപ്പുംപടി: ലക്ഷദ്വീപുകളിലേക്കുള്ള കപ്പലുകള്‍ക്ക് വേണ്ടി കൊച്ചി തുറമുഖത്ത് പ്രത്യേക ടെര്‍മിനല്‍ നിര്‍മ്മിക്കുവാന്‍ നടപടികളായതായി തുറമുഖ ട്രസ്റ്റ് അധികൃതര്‍ അറിയിച്ചു.
ഐലന്റിന്റെ പടിഞ്ഞാറു ഭാഗത്ത് സൗത്ത് കോള്‍ബെര്‍ത്തിനും, വര്‍ക്ക്‌ഷോപ്പ് ജെട്ടിക്കും ഇടയില്‍ അഞ്ചു ഹെക്ടര്‍ സ്ഥലം ഇതിനായി ഉപയോഗിക്കും.
ടെര്‍മിനല്‍ നിര്‍മ്മിക്കുന്നതിന് ഭൂമി നല്‍കുന്നതുമായി ബന്ധപ്പെട്ട് കൊച്ചി തുറമുഖട്രസ്റ്റും ലക്ഷദ്വീപ് ഭരണകൂടവും തമ്മില്‍ കരാര്‍ ഒപ്പുവച്ചിട്ടുണ്ട്.
ടെര്‍മിനലിനായി 300 മീറ്റര്‍ നീളമുള്ള പുതിയ ബെര്‍ത്ത് നിര്‍മ്മിക്കും. യാത്രക്കാര്‍ക്കുവേണ്ടി 1100 ചതുരശ്രമീറ്റര്‍ വിസ്‌തീര്‍ണ്ണമുള്ള വെയ്‌റ്റിംഗ്‌ഹാളും, ചരക്കുകള്‍ ശേഖരിക്കാന്‍ 400ചതുരശ്ര മീറ്റര്‍ വിസ്‌തീര്‍ണ്ണമുള്ള സ്റ്റോറേജ്‌ഏരിയായും നിര്‍മ്മിക്കും.
സ്‌ത്രീകള്‍ക്കും, പുരുഷന്മാര്‍ക്കുമായി പ്രത്യേക പ്രാര്‍ത്ഥനാ ഹാളുകള്‍, ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍, ബാങ്ക് കൗണ്ടര്‍, ഫസ്റ്റ് എയ്‌ഡ് സെന്റര്‍, റസ്റ്റോറന്റ്, ടോയ്‌ലറ്റുകള്‍ എന്നിവയും ടെര്‍മിനലില്‍ ഉണ്ടാകും. കേന്ദ്രസര്‍ക്കാര്‍ 32 കോടിരൂപ ഇതിനായി അനുവദിച്ചിട്ടു
Thursday, 7 May 2009
Subscribe to:
Posts (Atom)